Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excessive Prices And GST

Thrissur

അ​മി​ത​വി​ല​യും ജി​എ​സ്ടി​യും ന​ട്ടെ​ല്ലൊ​ടി​ച്ചു: ഹോ​ട്ട​ലു​ട​മ​ക​ൾ

തൃ​ശൂ​ർ: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം നീ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം​ചെ​യ്ത് ഹോ​ട്ട​ൽ മേ​ഖ​ല.
നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​തി​നൊ​പ്പം അ​മി​ത​വി​ല​യും ജി​എ​സ്ടി​യും ഒ​ഴി​വാ​ക്കാ​നോ ഇ​ള​വു​ചെ​യ്യാ​നോ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (കെ ​എ​ച്ച്ആ​ർ​എ) പ്ര​സി​ഡ​ന്‍റ് വി.​ജി. ശേ​ഷാ​ദ്രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ണി​ജ്യ​സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​ക്ക​യ​റ്റം ഹോ​ട്ട​ൽ​വ്യാ​പാ​ര​ത്തി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ച്ചു. വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റി​നു ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ 1,442 രൂ​പ​യാ​ണു വ​ർ​ധി​പ്പി​ച്ച​ത്. ഇ​പ്പോ​ൾ ഒ​രു സി​ലി​ണ്ട​റി​ന്‍റെ വി​ല 3,200 രൂ​പ​യോ​ള​മാ​ണ്. പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ്. ഒ​രു രൂ​പ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഇ​തി​നു​പു​റ​മേ​യാ​ണ് പ​തി​നെ​ട്ടു ശ​ത​മാ​നം ജി​എ​സ്ടി എ​ന്ന അ​മി​ത​ഭാ​രം.
പാ​ച​ക​വാ​ത​ക​പ്ര​തി​സ​ന്ധി അ​വ​സാ​നി​ച്ചാ​ലും സി​ലി​ണ്ട​റു​ക​ൾ​ക്കു ന​ൽ​കേ​ണ്ട ഇ​ര​ട്ടി​വി​ല ന​ഷ്ട​ക്ക​ണ​ക്കാ​ണ്. പ​ഴ​യ​തു​പോ​ലെ സി​ലി​ണ്ട​ർ ഒ​ന്നി​ന് 1600-1700 രൂ​പ​യി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up